സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കു ന്നതിനായി മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച പ്രാതിനിധ്യം ഉറപ്പാക്കു ന്നതിനായി മെയ്ഡ് ഇന്‍ കേരള എന്ന ബ്രാന്‍ഡ് അവതരിപ്പിക്കാ നൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വ്യവ സായ മന്ത്രി പി രാജീവ് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ക്ക് വിപണിയില്‍ മികച്ച മൂല്യം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു നീക്കം. ഉത്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് മൂല്യം ഉറപ്പാക്കാനും നിര്‍മാതാക്കള്‍ക്ക് മികച്ച വില ലഭിക്കുന്ന സാഹച ര്യം ഒരുക്കാനുമാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.










