Web Desk
രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള്‍ 1,32,912 എണ്ണം അധികമായി. കൃത്യസമയത്തെ ചികിത്സ മൂലം കോവിഡ് രോഗമുക്തി പ്രതിദിനം 10,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,881 പേര്‍ രാജ്യത്ത് കോവിഡ്-19 രോഗമുക്തരായി. രോഗം ഭേദമായവരുടെ ആകെ എണ്ണം 3,59,859 ആണ്. രോഗമുക്തി നിരക്ക് ഇതോടെ 59.52 ശതമാനമായി.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ലാബുകളുടെ എണ്ണം 1065 ആയി വര്‍ധിപ്പിച്ചു. ഗവണ്മെന്‍റ് ലാബുകളുടെ എണ്ണം 768 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 297 ഉം ആണ്.സാമ്പിള്‍ പരിശോധനയുടെ എണ്ണവും ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,29,588 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 90,56,173 സാമ്പിളുകളാണ്.