ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ആല പ്പുഴ സ്വദേശിയായ നിലന്‍കൃഷ്ണയും തിരുവനന്തപുരം സ്വദേശിയായ അദ്വികയും ത മ്മിലുള്ള വിവാഹത്തിനാണ് കൊല്ല ങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം ഭരണസമിതി അനുമതി നിഷേധിച്ചത്
പാലക്കാട്: ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയായ നിലന്‍കൃഷ്ണയും തിരുവനന്തപുരം സ്വദേശിയായ അദ്വികയും തമ്മിലുള്ള വിവാഹത്തി നാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം ഭരണസമിതി അനുമതി നിഷേധിച്ചത്.
ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. കാച്ചാം കുറിശ്ശി ക്ഷേത്രം വിവാഹവേദിയായി വെ ച്ചാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനാകില്ലെന്ന് രണ്ട് ദിവസം മുമ്പ് ക്ഷേത്ര ഭാരവാഹികള്‍ ഇവരെ അറിയിക്കുകയായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് കച്ചാം കുറിശ്ശി. ഭാവിയില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ വേണ്ടി അനുമതി നല്‍ കാത്തതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.
ഒടുവില്‍ വിവാഹം സമീപത്തെ കല്ല്യാണ മണ്ഡപത്തിലേക്ക് മാറ്റി. പൊള്ളാച്ചി റോഡിലുള്ള തെക്കേ പാവടി ശെങ്കുന്തര്‍ കല്ല്യാണ മണ്ഡപത്തില്‍ വെച്ച് രാവിലെ ഒന്‍പതി നും പത്തിനും ഇടയിലാണ് മിന്നുകെട്ട്. പൊ തുസമൂഹത്തില്‍ നിന്നുള്ള ഈ മാറ്റി നിര്‍ത്തലുകള്‍ക്കും കുറ്റാരോപണങ്ങള്‍ക്കും അപ്പുറത്ത് തങ്ങള്‍ ക്കും ഈ ചെറിയ ലോക ത്ത് കുടുംബ ജീവിതം സാധ്യമാണെന്നും നിലന്‍ കൃഷ്ണയും അദ്വികയും പറയു ന്നു.











