അര്‍ജന്റീനയെ 2-1ന് തകര്‍ത്ത് സൗദി അറേബ്യക്ക് വിജയമധുരം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റ് ഇട വേളകളിലായി രണ്ടു ഗോളുകള്‍ നേടിയാണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. സലേ അല്‍ ഷെഹ്രി(48),സലീം അല്‍ ദവ്സരി(53)എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്
ദോഹ : അര്‍ജന്റീനയെ 2-1ന് തകര്‍ത്ത് സൗദി അറേബ്യക്ക് വിജയമധുരം. ആദ്യ പകുതിയില്‍ ഒരു ഗോളി ന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റ് ഇട വേളകളിലായി രണ്ടു ഗോളുകള്‍ നേടിയാ ണ് അര്‍ജന്റീനയെ ഞെട്ടിച്ചത്. സലേ അല്‍ ഷെഹ്രി(48),സലീം അല്‍ ദവ്സരി(53)എന്നിവരാണ് സൗദി ക്കായി ഗോള്‍ നേടിയത്. 10ാം മിനിറ്റില്‍ മെസിയുടെ പെനല്‍റ്റിയില്‍ നിന്നാണ് അര്‍ജന്റീന ഗോള്‍ നേടി യത്.
ആദ്യ പകുതിയില്‍ അര്‍ജന്റീനയെ ഓഫ് സൈഡ് കെണിയില്‍ വീണഴ്ത്തിയ സൗദി കോച്ച് ഹെര്‍വി റെനാര് ഡിന്റെ തന്ത്രം ഫലിച്ചു. 22-ാം മിനിറ്റില്‍ മെസിയും 28, 34 മിനിറ്റു കളില്‍ ലൗതാരോ മാര്‍ട്ടിനെസും നേടിയ ഗോള്‍ ഓഫ് സൈഡില്‍ കലാശിച്ചു. ആദ്യ പകുതിയില്‍ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്.