കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍ വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവ സാനഘട്ടത്തില്‍
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍ വകലാശാല ചുമര്‍ചിത്രകലാ പൈതൃക സംരക്ഷണ കേന്ദ്രത്തിന്റെ (SSUS Centre for Preservation an d Promotion of Mural Arts and Cultural Heritage – SSUS C-MACH) ആഭിമുഖ്യത്തില്‍ ബിസിനസ് ടെര്‍മി നലിന്റെ പ്രവേശന കവാടത്തിന് ഇരുവശങ്ങളിലുമായാണ് ചുമര്‍ചിത്രം ഒരുങ്ങുന്നത്.
സര്‍വകലാശാല മ്യൂറല്‍ പെയിന്റിങ് വിഭാഗം അസി.പ്രൊഫസറും ചുമര്‍ചിത്രകലാ പൈതൃക സംര ക്ഷണ കേന്ദ്രം ഡയറക്ടറുമായ ഡോ.ടി.എസ്.സാജുവിന്റെ നേതൃത്വത്തി ല്‍ സര്‍വകലാശാലയിലെ പെയിന്റിങ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചുമര്‍ചിത്രത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ‘അറുപത് അടി നീളവും ആറ് അടി വീതിയുമുളള കാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചുമര്‍ചിത്രത്തിന്റെ ഇതിവൃ ത്തം പ്രധാനമായും കേര ളീയ കലാരൂപങ്ങളാണ്.