രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സിലെ എന്‍കനവില്‍ എന്ന ഗാനം റിലീസായി. രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ശങ്കര്‍ ശര്‍മയാണ്. അരുണ്‍ ആലാട്ടും സോണി മോഹനുമാണ് എന്‍കനവില്‍ ഗാനം ആലപിച്ചിരിക്കുന്നത്
ഫോര്‍ ഇയേഴ്സിന്റെ ടൈറ്റില്‍ സോംഗാണ് ഈ ഗാനം. ഗാനത്തോട് കൂടി പ്രേക്ഷകര്‍ വിശാലിന്റെയും ഗാ യത്രിയുടെയും ലോകത്തിലേക്ക് കടന്നുവരണമെന്ന പ്രതീക്ഷ യോടെ ചെയ്ത ഗാനമാണിതെന്ന് അണി യറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിത്രത്തിലെ ടൈറ്റില്‍ ഗാനരചന മറ്റു ചിലരെ ഏല്‍പ്പിച്ചെങ്കിലും ഉദ്ദേശിച്ച പൂര്‍ ണ്ണത ലഭിക്കാത്തതിനാല്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ എഴുതുകയായിരുന്നു.
എന്‍കനവിലിന് പുറമെ അകലെ ഹൃദയം എന്ന ഗാനവും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രിയാ വാര്യരും സര്‍ ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോര്‍ ഇയേഴ്സ് നവംബര്‍ 25ന് തിയേ റ്ററുകളിലേക്കെത്തും.


















