പട്രോളിംഗിനിടെ സൈനി കര്‍ ഹിമപാതത്തില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു. 56 രാഷ്ട്രീയ റൈഫിള്‍ സിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്. പട്രോളിംഗിനിടെ സൈനി കര്‍ ഹിമപാതത്തില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. മഞ്ഞില്‍ പുതഞ്ഞ നിലയില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.
കുപ് വാര സെക്ടറില്‍ മച്ചില്‍മേഖലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലിരിക്കേ,ഹിമപാതം സംഭവിക്കുകയായിരുന്നു. ഹിമപാത ത്തില്‍ കുടുങ്ങിയാണ് മൂന്ന് സൈനികരും മരിച്ചത്. സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തതായി സൈന്യം അറിയിച്ചു.











