തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നഗരത്തി ന്റെ ഹൃദയ ഭാഗത്ത് തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. 38 പേര്‍ക്ക് പരു ക്കേറ്റു. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്‌സിം സ്‌ക്വയര്‍
അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നഗരത്തിന്റെ ഹൃദ യഭാഗത്ത് തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്. 38 പേര്‍ക്ക് പരുക്കേറ്റു. വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്‌സിം സ്‌ക്വയര്‍. ഇവിടെയുള്ള പ്രമുഖ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തി ക്ലാല്‍ തെരുവിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തില്‍ നാല് പേര്‍ മരിച്ചതായി ഇസ്താംബുള്‍ ഗവര്‍ണര്‍ വ്യക്തമാക്കി.സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു.പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്ഫോടനം നടന്ന ത്. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. കടകളും റസ്റ്റോറന്റുകളും നിറഞ്ഞ പ്രദേശമാണിത്. ഞായറാഴ്ച കൂടിയായ തിനാല്‍ നിറയെ ജനങ്ങളുണ്ടായിരുന്നു. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രവുമാണ്.
❗Blast hits central #Istanbul, local media report. pic.twitter.com/s95VcL1BRr
— NonMua (@NonMyaan) November 13, 2022
സ്ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. തെ രുവിലൂടെ ആളുകള്‍ നടന്നു നീങ്ങുന്നതും അകലെ പൊട്ടിത്തെറിയുണ്ടാകുന്നതും വീഡിയോയില്‍ കാ ണാം. മറ്റൊരു വീഡിയോയില്‍ പരിക്കേറ്റ് വീണവരെയും കാണാം.