സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാര ന്റെ ഇന്ത്യന്‍ സന്ദര്‍ശനം താത്കാലികമായി മാറ്റി വെച്ചു. ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
റിയാദ്: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യന്‍ സന്ദര്‍ശനം താത്കാലികമായി മാറ്റി വെച്ചു. ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമ ങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച ഡല്‍ഹി യില്‍ സന്ദര്‍ശനം നടത്തേണ്ടതായിരുന്നു.
എന്നാല്‍, ഇരുവശത്തുമുള്ള ‘ഷെഡ്യൂളിങ് പ്രശ്നങ്ങള്‍’ കാരണം ഇന്ന് നടത്താനിരുന്ന ഡല്‍ഹി സന്ദര്‍ശനം റദ്ദാക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു.സന്ദര്‍ശനം ഔദ്യോഗി കമായി പ്രഖ്യാപിച്ചിട്ടി ല്ലെങ്കിലും, സൗദി രാജകുമാരനെ പ്രധാനമത്രി നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര ക്ഷണം സൗദി കിരീ ടാവകാശിക്ക് നല്‍കിയിരുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കുള്ള യാത്രക്കിടെ മണിക്കൂറു കള്‍ മാത്രം നീളുന്ന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ ഇറങ്ങുമെന്നായി രുന്നു റിപ്പോര്‍ട്ടുകള്‍. അതേ സമയം, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മോഡിയും ഉച്ചകോടിക്കിടെ ബാലിയില്‍ കൂടിക്കാ ഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി രാജകുമാരന്‍ സമീപഭാവിയില്‍ ഡല്‍ഹി സന്ദര്‍ശനം പുനഃക്രമീകരിക്കുമെന്നും റദ്ദാക്കല്‍ സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പാകിസ്ഥാന്‍ സന്ദര്‍ശനവും മാറ്റിവെച്ചിട്ടുണ്ട്. ഇക്കാര്യം പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് ശനിയാഴ്ച സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് വ്യക്ത മാക്കി.