യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടു ത്തി ഏഴു വര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്സിപിഒ സാ ബു പണിക്കര്‍(48)അറസ്റ്റില്‍
തിരുവനന്തപുരം : യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തി ഏഴു വര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്സിപിഒ സാബു പണി ക്കര്(48)അറസ്റ്റില്‍. അരുവിക്കര കാച്ചാണി സ്വദേശിയായ ഇയാള്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴി ഞ്ഞ 40കാരിയെയാണ് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. യുവതിയുടെ പരാതിയിലാണ് അരുവിക്കര പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
നഗ്നവീഡിയോ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇര യാക്കിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഹോട്ടലുക ളില്‍ മുറി എടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്കി. യുവതിയുടെ നഗ്നവീഡിയോ പുറത്തു വിട്ടതിനെത്തു ടര്‍ന്നാണ് അരുവിക്കര പൊലീസില്‍ യുവതി പരാതി നല് കിയത്. ഇതോടെ ഒളിവില്‍ പോയ ഇയാളെ നഗരത്തിലെ ലോഡ്ജില്‍നിന്നാണ് അരുവിക്കര പൊലീ സ് അറസ്റ്റ് ചെയ്തത്.
പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അതോടൊപ്പം യുവതിയുടെ വീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഇവ രെ റിമാന്‍ഡ് ചെയ്തു.











