ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഏതറ്റം വരെയും പോകാന്‍ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
തൃശൂര്‍ : ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഏതറ്റം വ രെയും പോകാന്‍ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവി ന്ദന്‍. ഗവര്‍ണറുടെ നിലപാട് നിയമവിരുദ്ധമാണ്.നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ നിലപാട് സ്വേച്ചാധിപത്യപരമാണ്. സമനില തെറ്റിയ രീതിയിലാണ് അദ്ദേഹം പെരുമാറുന്നത്.
ഗവര്‍ണര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ രാജ്ഭവന്‍ മാര്‍ച്ച് അഭിനന്ദനാര്‍ഹമാണ് എന്നാല്‍. ചില മാധ്യമങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയപ്പോള്‍ കുറച്ച് മാധ്യമ പ്രവര്‍ത്തകര്‍ മാത്രം ഗവര്‍ണരുടെ പ്ര തികരണത്തിനായി നിന്നത് സ്വയം ഗൗരവമായി ആലോചിക്കേണ്ടതാണ്. ഗവര്‍ണറുടെ നിലപാട് ആ ശങ്കാകുലമായ സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നു. കേരളത്തെയും ജനങ്ങളെയും അപമാനി ക്കാനുള്ള ശ്രമങ്ങളെ എല്ലാവരും ചേര്‍ന്ന് ചെറുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും എം വി ഗോവി ന്ദന്‍ പറഞ്ഞു.