പതിനാറുകാരനായ വിദ്യാര്‍ഥിക്ക് മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാ പികയെ റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്
തൃശൂര്‍: പതിനാറുകാരനായ വിദ്യാര്‍ഥിക്ക് മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാ പിക അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്നങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ കുട്ടി യെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലറോടാണ് വിദ്യാര്‍ഥി കാര്യങ്ങള്‍ പറഞ്ഞത്. തുട ര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേ യമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപി കയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. ആയ തിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ട വര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക കോവിഡ് കാലത്താണ് വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. അധ്യാപിക നേര ത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോ ധനയ്ക്കു വിധേയമാക്കി.