കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയു ടെയും ഔദ്യോഗിക അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ട്വിറ്ററിന് കോട തിയുടെ നിര്‍ദ്ദേശം
ബംഗളൂരു : കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ യും ഔദ്യോഗിക അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിക്കാന്‍ ട്വി റ്ററിന് കോടതിയുടെ നിര്‍ദ്ദേ ശം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ ഉപയോഗിച്ച വീഡി യോയുടെ പേരിലാണ് ഉത്തരവ്. കെജിഎ ഫ്2 സിനിമയിലെ ഗാനം അനുമതി ഇല്ലാതെ വീഡിയോ യില്‍ ഉപയോഗിച്ചിരുന്നു.
പകര്‍പ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെജിഎഫ് ടുവിലെ സംഗീതം ഭാരത് ജോഡോ യാ ത്രയുടെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ ബംഗളൂരു കോടതിയാണ് നടപടിയെടുത്തത്.ബംഗളൂരു ആസ്ഥാനമായുള്ള എംആര്‍ടി മ്യൂസികാണ് പരാതി നല്‍കിയത്. കെ ജിഎഫിലെ ഗാനങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്. പകര്‍പ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.
കെജിഎഫ് ടുവിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേ താവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സാമൂഹിക മാ ധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് പരാതി. എംആര്‍ടി മ്യൂസിക് യശ്വന്ത്പുര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.