ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിന് സര്‍ക്കാര്‍ ചെലവഴിച്ചത് 46.90 ലക്ഷം രൂപ. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്
തിരുവനന്തപുരം: ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിന് സര്‍ക്കാര്‍ ചെലവഴിച്ചത് 46.90 ലക്ഷം രൂപ. നിയമസഭ പാ സാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുന്നത്. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന് ഫാ ലി എസ് നരിമാന് മാത്രം നല്‍കിയത് 30 ലക്ഷം രൂപയാണ്.
അഡ്വ. സുഭാഷ് ശര്‍മയ്ക്ക് 9.90 ലക്ഷം രൂപ നല്കി. സഫീര്‍ അഹമ്മദിന് 3 ലക്ഷവും ക്ലാര്‍ക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും പ്രതിഫലമായി നല്കി. അഡ്വ. ജനറലി ന്റെ നിര്‍ദേശം അനുസരിച്ചാണ് തുക അനുവദിച്ചത്.
കേരള നിയമസഭ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമ ഉപദേശം എഴുതി നല്കുന്ന തിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്ത മാക്കിയിട്ടുണ്ട്.