സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. തുടര്‍ന്ന് പൊലീസി ന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തിയത്
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെ ത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം. തുട ര്‍ന്ന് പൊലീസിന്റെ സഹായത്തോടെയാണ് സിസ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയുടെ ഓഫീസിലെത്തി യത്. കാറിലെത്തിയ സിസ തോമസിനെ ഗേറ്റില്‍ വെ ച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയാ യിരുന്നു.
പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് സിസി തോമസ് പറഞ്ഞു. സര്‍വകലാശാല ജീവനക്കാരും തട ഞ്ഞവരില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നത് ചെ യ്യുമെന്നും സിസി തോമസ് പറഞ്ഞു. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ എന്നും അവര്‍ മാധ്യമങ്ങ ളോട് പറഞ്ഞു. അധിക ചുമതലയാണ് തനി ക്ക് നല്‍കിയിട്ടുള്ളതെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പകരം സംവിധാനമുണ്ടാക്കുംവരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു ചുമതല നല്‍കണമെന്ന സര്‍ ക്കാര്‍ നിര്‍ദേശം തള്ളിയാണ് ഡോ. സിസയെ വിസിയായി ഗവര്‍ണര്‍ നി യമിച്ചത്. സാങ്കേതിക വിദ്യാ ഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്.ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍ കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നത്.