ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. കഴിഞ്ഞ തവണ ത്തെപോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പ് നടത്തുകയെ ന്നാണ് പ്രതീക്ഷിക്കുന്നത്
അഹമ്മദാബാദ് : ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇ ന്ന് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം നടത്തും. കഴിഞ്ഞ തവണത്തെ പോ ലെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ രണ്ടിന് ആദ്യഘട്ടവും ഡിസംബ ര്‍ അഞ്ചിനോ ആറിനോ രണ്ടാം ഘട്ടവും നടക്കുമെന്ന് കമ്മീഷനുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.
കഴിഞ്ഞ 27 വര്‍ഷമായി ബിജെപി സര്‍ക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേ സമയം ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളു മായി ആം ആദ്മി പാര്‍ട്ടിയും സജീവമായി രംഗത്തുണ്ട്.
ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുക ള്‍ ബിജെപിയും 77 സീറ്റുകള്‍ കോണ്‍ഗ്രസും ആറ് സീറ്റുകള്‍ മറ്റു കക്ഷികളുമാണ് നേടിയത്.2023 ഫെബ്രുവരി 18 വരെയാണ്.