കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍(39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രി യോടെ അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം : കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍ (39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രിയോടെ അ റസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയും ഇയാള്‍ ത ന്നെയാണോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്. ഈ കേസിലെ ചോദ്യം ചെയ്യലിന് ബുധനാ ഴ്ച പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറിയേക്കും.
അതേസമയം പ്രതിയെ ഇന്ന് രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിക്കാരി തിരിച്ച റിഞ്ഞു. ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മ്യൂസി യം വളപ്പില്‍ പ്രഭാത സവാരി ക്കിറങ്ങിയ യുവതിക്ക് നേരെയാണ് സന്തോഷ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. മാധ്യമങ്ങളിലൂ ടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇയാള്‍ തന്നെ യാണ് പ്രതിയെന്ന് സംശയമുണ്ടെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞിരുന്നു.
ഇതിനിടെ സന്തോഷിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു. താല്‍കാലിക ജീവനക്കാരനായിരുന്ന ഇയാളെ പുറത്താ ക്കാന്‍ മറ്റ് തടസങ്ങളില്ലെന്നും ഓഫീസ് വിശദീകരിച്ചു. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ ഇന്നലെയാ ണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണ് മലയിന്‍കീഴ് സ്വദേ ശിയായ സന്തോഷ്.വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യു ന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.











