ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ പീഡിപ്പിച്ച 53കാരന്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുളള അടുപ്പം മറയാക്കിയായിരുന്നു പീഢനം
കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ പീഡിപ്പിച്ച 53കാരന്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആ ണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടു കാരുമായുളള അടുപ്പം മറയാക്കിയായിരുന്നു പീഢനം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി. പെണ്‍ കുട്ടി പ്രസവിച്ചതോടെ യാണ് വീട്ടുകാര്‍ പീഡനം അറിഞ്ഞത്.
ഉളിക്കല്‍ അറബി സ്വദേശിനിയായ 17 കാരിയാണ് വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. ആശുപത്രി യില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസിലായിരുന്നില്ല. എന്നാല്‍, ഞായറാഴ്ച രാവിലെ ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. വിവ രം അറിഞ്ഞെത്തിയ ഡോക്ടര്‍മാരും നഴ്സുമാരും ആണ്‍കുഞ്ഞിനെയും പെണ്‍കുട്ടിയെയും വാര്‍ഡിലേക്ക് മാറ്റി. ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പേരു വിവരങ്ങളടക്കം വ്യക്തമായത്.