പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്.നായരു(22)ടെ അറസ്റ്റ് ഇന്ന് രേഖപ്പെ ടുത്തും. ഉച്ചയോടെ പ്ര തിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധ ത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊലപാതകമെന്ന് ഗ്രീഷ്മ പൊലീസിന് മൊഴി നല് കിയിരുന്നു
തിരുവനന്തപുരം :പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്.നായരു(22)ടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്ര തിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധത്തി ലായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് കൊലപാതകമെന്ന് ഗ്രീഷ്മ പൊലീസിന് മൊഴി നല് കിയിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സ മ്മതിക്കുകയായിരുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
ഷാരോണിന്റ മരണത്തില്‍ നിര്‍ണായകമായത് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് തോന്നിയ ചില സം ശയങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് ഗ്രീഷ്മയോട് പൊലീസ് ഉദ്യോ ഗസ്ഥര്‍ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയ ത്. കോകിലാക്ഷ കഷായമാണ് ഷാരോ ണിന് നല്‍കിയതെന്നായിരുന്നു ആദ്യം നല്കിയ മൊഴി. പി ന്നീട് അത് കദളീകല്‍പ രസായനമാണെന്ന് തിരുത്തി. മരുന്ന് സൂക്ഷിച്ച് കുപ്പി ആക്രിക്ക് വിറ്റെന്ന മൊഴിയും മാ റ്റി.മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചത്. മറ്റാ ര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് ഇവര്‍ നല്കിയ മൊഴി.
എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. തുടരന്വേ ഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുടെ ബ ന്ധുക്കളെയും സു ഹൃത്തുക്കളെയും ചോദ്യം ചെയ്യും. ഇന്ന് അറസ്റ്റ് രേ ഖപ്പെടു ത്തിയ ശേഷം മെഡി ക്കല്‍ പരിശോധന നടത്തി കോടതിയി ല്‍ ഹാജരാക്കും. പിന്നീടാണ് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാ ങ്ങുക. സൈനികനുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോ ണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നു. ഇതില്‍ പരാജയ പ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് തിരിഞ്ഞ ത്. മാതാപിതാക്കളുടെ ഏക മകളാണ് ഗ്രീഷ്മ.
പഠിക്കാന്‍ മിടുക്കി, ബിഎ ഇംഗ്ലിഷ്
സാഹിത്യത്തില്‍ നാലാം റാങ്ക്
പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ ഹൊറര്‍ സിനിമകള്‍ കാണാ നാണ് ഇഷ്ടപ്പെടുന്നത്. തമിഴ്നാട്ടിലെ മുസ്ലിം ആര്‍ട്സ് കോള ജില് നിന്നു ബി.എ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയിരുന്നു. നിലവില്‍ എം.എ വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ. പൊലിസ് അന്വേഷണത്തെയും ഗ്രീഷ്മ അസാമാന്യ ധൈര്യ ത്തോടെയാണ് നേരിട്ടത്. ഒന്നില ധികം തവണ മൊഴിയെടുത്തപ്പോഴും പൊലിസിന് പോലും ആദ്യം ഇവരില്‍ സംശയം തോന്നിയില്ല. തുടര്‍ന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാന്‍ ഇന്ന ലെ വിളിപ്പിക്കുകയായിരുന്നു. അവര്‍ക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നി ട്ടപ്പോള്‍ ഗ്രീഷ്മക്ക് പിടിച്ചുനില്‍ക്കാനായില്ല. പിന്നെ എല്ലാം ഏറ്റുപറയുകയായിരുന്നു.