സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെ ത്തി. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ വന്‍ വെട്ടിപ്പ് ഡയറക്ടറേറ്റ് ജനറല്‍ ഓ ഫ് ജിഎസ്ടിഇന്റലിജന്‍സ്(ഡിജിജിഐ) പിടികൂടി. 50.84 കോടിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. ഇതില്‍ 26.01 കോടി രൂപ പിടിച്ചെടുത്തു.15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.
ജിഎസ്ടിഇന്റലിജന്‍സിന്റെ കൊച്ചി സോണല്‍ യൂണിറ്റാണ് തട്ടിപ്പ് പിടികൂടിയത്. ഇന്‍പുട്ട് ടാക്സ് ക്രെ ഡിറ്റിന്റെ ക്രമരഹിതമായ ഉപയോഗം, ഭൂവുടമകള്‍ക്ക് നല്‍കിയ ഓഹരിയുടെ ജിഎസ്ടി അടയ്ക്കാതി രിക്കല്‍, വിറ്റുവരവിന്റെ യഥാര്‍ഥ വിവരം മറച്ചുവെയ്ക്കല്‍ തുടങ്ങിയ വെട്ടിപ്പാണ്കണ്ടെത്തിയത്. നി കുതി തുക യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ തുകയും പിഴയും അടയ്ക്കുന്നതിന് പു റമേ കാലതാമസം വരുത്തിയതിനും പിഴയടക്കേണ്ടി വരുമെന്ന്അധികൃതര്‍ അറിയിച്ചു.
വീടുകള്‍,ഫ്ളാറ്റുകള്‍,അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മു മ്പോ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പോ ഉപഭോക്താക്കളില്‍ നിന്നും പണം കൈ പ്പറ്റുന്ന ബില്‍ഡര്‍മാര്‍ ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ജിഎസ്ടി അടയ്ക്കേണ്ടതില്ലാത്ത വിഭാ ഗത്തിലെ വീടുകള്‍, ഫ്ളാറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവയ്ക്ക് നികുതി ചുമത്തിയും തട്ടിപ്പ് നട ത്തുന്നുണ്ട്.
ഭൂരിഭാഗം നിര്‍മ്മാതാക്കളും ഭൂവുടമകളുമായി ചേര്‍ന്ന് ജോയിന്റ് വെന്‍ച്വര്‍ കരാറുകളില്‍ ഒപ്പിട്ട് നിര്‍മ്മിക്കുന്നഅപ്പാര്‍ട്ട്മെന്റുകളില്‍ ചിലത്ഭൂവുടമകള്‍ക്ക് വിഹിതമായി നല്‍കും. വിഹിതത്തിലെ ഫ്ളാറ്റുകള്‍,അപ്പാര്‍ട്ടുമെന്റുകള്‍, വീടുകള്‍ എന്നിവയ്ക്ക് ജിഎസ്ടി അടയ്ക്കണമെന്ന നിയമം പാലിക്കാ റില്ല. റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ക്ക് ആനുകൂല്യം ലഭിക്കത്തക്ക വിധത്തില്‍ ഇന്‍പുട്ട് ടാക്സ് ഇല്ലാ തെ 2019 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നികുതി നിരക്ക് ഏര്‍പ്പെടുത്തിയത്. 2019 മാര്‍ച്ച് 19ന് ശേഷം ആരംഭിച്ച എല്ലാ പദ്ധതികള്‍ക്കും പണമായി തന്നെ ജിഎസ്ടി നല്‍കണം. ചില ബില്‍ഡര്‍മാര്‍ ഇന്‍ പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച് ജിഎസ്ടി ബാധ്യത പുതിയതായി കുറച്ച നിരക്കില്‍ തീര്‍ക്കുന്നതാ യും കണ്ടെത്തിയതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(ഇന്റലിജന്‍സ്) ഗിരിധര്‍ ജി.പൈ പറ ഞ്ഞു.
കേരളത്തിലും ലക്ഷദ്വീപിലുമായി അധികാര പരിധിയുള്ള ഇന്റലിജന്‍സ് കൊച്ചി മേഖല യൂണിറ്റ് ഇതുവരെ 420 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പാണ് കണ്ടെത്തിയത്. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ വിവിധയിനങ്ങളിലായി 115 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായും കണ്ടെത്തി. ജി.എസ്.ടി നിയമലംഘനവുമായി ബന്ധപ്പെട്ട് രണ്ടു പേരെയും നിലവിലെ സാമ്പത്തിക വര്‍ഷ ത്തില്‍ ഒരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.