വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയി പ്പ്. കര്‍ശന നടപടിയിലേക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു
കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കര്‍ശന നടപടിയിലേക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു വ്യക്തമാക്കി യ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു. സമരം ക്രമസമാധാനത്തിനു ഭീഷണിയാകരു തെന്നും കോടതി മുന്നറിയിപ്പു നല്‍കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സമരക്കാര്‍ക്കെതിരെ പരാമര്‍ശം നട ത്തിയത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ മായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാ ര്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോ ടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.
കഴിഞ്ഞ ദിവസം,സമരത്തിന്റെ നൂറം ദിനത്തോടനുബന്ധിച്ച് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കു കയും ബോട്ടു കത്തിക്കുകയും ചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയുള്ള സമര നടപടികളിലേ ക്കും മത്സ്യത്തൊഴിലാളികള്‍ കടന്നു. സമരപ്പന്തല്‍ പൊളിച്ചു കളയാനുള്ള ഹൈക്കോടതിയുടെ നി ര്‍ദേശം തള്ളിയ സമരക്കാര്‍ പന്തല്‍ നില്‍ക്കു ന്നതു സ്വകാര്യ ഭൂമിയിലാണെന്നും അതു പൊളിക്കാ നാവില്ലെന്നും നിലപാടെടുത്തു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.തുറമുഖ നിര്‍മാണത്തിനു പോലീസ് സംരക്ഷ ണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്സുമാണ് കോടതിയെ സമീപിച്ചത്.










