പയ്യന്നൂര്‍ എംഎല്‍എ ടി എ മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയി ല്‍. പ്രതി വിജീഷ് ആണ് കോട്ടയം മുണ്ടക്കയത്തുവെച്ച് പിടിയിലായത്. ഒക്ടോബര്‍ അ ഞ്ചിനു രാത്രിയാണ് ഇയാള്‍ എംഎല്‍എയുടെ മൊബൈല്‍ ഫോണിലും ഏരിയാ കമ്മി റ്റി ഓഫീസിലെ ഫോണിലും വിളിച്ച് വധഭീഷണി മുഴക്കിയത്
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി എ മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. പ്രതി വിജീഷ് ആണ് കോട്ടയം മുണ്ടക്കയത്തുവെച്ച് പിടിയിലായത്. ഒക്ടോ ബര്‍ അഞ്ചിനു രാത്രി യാണ് ഇയാള്‍ എംഎല്‍എയുടെ മൊബൈല്‍ ഫോണിലും ഏരിയാ കമ്മിറ്റി ഓഫീസിലെ ഫോണി ലും വിളിച്ച് വധഭീഷണി മുഴക്കിയത്.
എംഎല്‍എയെ അപായപ്പെടുത്തുമെന്നും ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിക്കുമെന്നുമായിരുന്നു ഭീഷണി. എംഎല്‍എ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതി ഒരു ക്ഷേത്രത്തില്‍ പൂജാരിയായി കഴിയുകയായിരുന്നെന്നാണ് വിവരം. നേരത്തെ സിപിഎം നേതാവ് പി ജയരാജനെ വധിക്കുമെന്നും ഇയാള്‍ ഭീഷ ണി മുഴക്കിയിരുന്നു.