കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മഹാത്മഗാന്ധിയുടെ ചിത്രത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യ ത്തിന് ഐശ്വര്യം വരാന്‍ ഇത് ആവശ്യമാണെന്ന് കെജരിവാള്‍ പറഞ്ഞു
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മഹാത്മഗാന്ധിയുടെ ചിത്രത്തി നൊപ്പം ഗണപതിയുടെയും ലക്ഷ്മിയുടെയും ചിത്രം ഉള്‍പ്പെടുത്തണം. രാജ്യത്തിന് ഐശ്വര്യം വ രാന്‍ ഇത് ആവശ്യമാണെന്ന് കെജരിവാള്‍ പറഞ്ഞു.
ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചി ത്രം ഉള്‍പ്പെടുത്തുകയാണെ ങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രഹമുണ്ടാകും.
85 ശതമാനം മുസ്ലിംകള്‍ ഉള്ള ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. ഇന്തോനേഷ്യയ് ക്ക് ഇത് ആവാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടായെന്നും കെജരിവാള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.