വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാന്‍സലറെ എങ്ങനെയാണ് പിരിച്ചു വി ടേണ്ടത് എന്ന് യുജിസി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വ ക ലാശാല ആക്ട് ആണ് നിലനില്‍ക്കുക. ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തി കക്ര മക്കേട് എന്നിവയാണ് വൈസ് ചാന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍
കണ്ണൂര്‍ : വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവെക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍ സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. വൈസ് ചാന്‍സലറെ എങ്ങനെ യാണ് പിരിച്ചു വിടേണ്ടത് എന്ന് യുജിസി റെഗുലേഷനില്‍ പറയുന്നില്ല. ആ സാഹചര്യത്തില്‍ സര്‍വകലാശാല ആക്ട് ആണ് നിലനില്‍ക്കുക.ആക്ട് പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട് എന്നിവയാണ് വൈസ് ചാ ന്‍സലറെ പുറത്താക്കാനുള്ള കാരണങ്ങള്‍.
ഈ കാരണങ്ങള്‍ കൊണ്ട് പുറത്താക്കണമെങ്കില്‍ തന്നെ മുന്‍കൂട്ടി നോട്ടീസ് നല്‍കുകയും വിസി യുടെ വിശദീകരണം കേള്‍ക്കുകയും വേണം. പ്രശ്നം പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് അവരുടെ നിര്‍ദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ. ഇതൊന്നും നടക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച രാജിവയ്ക്കണമെന്നു പറയുന്നതില്‍ കാര്യമില്ല. നിലവില്‍ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്. എന്നിട്ടും പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയുമെ ങ്കില്‍ ആ നടപടി സ്വീകരിക്കട്ടേയെന്നും പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.