ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്
കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്.
വെള്ളി വൈകിട്ട് ആറിനാണ് സൈനിക ഉദ്യോഗസ്ഥര്‍ അച്ഛന്‍ അശോ കശന്റ ഫോണില്‍ ദുരന്ത വാര്‍ത്ത അറിയിച്ചത്. നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണി ക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജി നീയറായി അശ്വിന്‍ ജോലിക്ക് ക യറിയത്. ഒരുമാസം മുമ്പ് നാട്ടില്‍ അവധിക്ക് വന്നിരുന്നു. അമ്മ കെ വി കൗശ ല്യ. സഹോദരങ്ങള്‍: അശ്വതി, അനശ്വര.
അപ്പര്‍ സിയാംഗ് ജില്ലയില്‍ വെച്ച് എച്ച്എഎല്‍ രുദ്ര അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് അ പകടത്തില്‍ പെട്ടത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഹെലി കോപ്റ്ററില്‍ ഉണ്ടായിരുന്നു. രാവിലെ പത്തേ മുക്കാലോടെ ലിക്കാബാലിയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ സിങ്കിംഗ് ഗ്രാമ ത്തിന് സമീപം തകര്‍ന്ന് വീഴുകയായിരു ന്നു. ടൂറ്റിംഗ് ആസ്ഥാനത്തിന് 25 കിലോമീറ്റര്‍ അകലെയായി രുന്നു ഇത്. ഗതാഗത സൗകര്യം ഇല്ലാത്തത് കൊണ്ടുതന്നെ, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിച്ചില്ല. പ്രദേശത്തേക്ക് പോകാന്‍ ഒരു തൂക്കുപാലം മാത്രമാണ് ഉണ്ടായിരുന്നത്.
തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും വ്യോമസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭൗതി കശരീരങ്ങള്‍ വീണ്ടെടുത്തത്. മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗി ച്ചു. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന് പിന്നാലെ കത്തി നശിച്ചുവെന്നാണ് വിവരം.











