കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു
ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നതും വിലക്കി. ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം
കൊച്ചി : കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുന്നതും വിലക്കി. ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അംഗങ്ങളെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ഗവര്‍ണറുടെ അധികാരമുപയോഗിച്ച് സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെ ന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഇടക്കാ ല ഉത്തരവ്. രണ്ട് സിന്‍ഡിക്കറ്റ് അംഗങ്ങള്‍, നാല് എക്സ് ഒഫീഷ്യോ അംഗങ്ങളും ഒമ്പത് സഥിരാംഗങ്ങളുമു ള്‍പ്പെടെ 15 പേരെയാണ് ഗവര്‍ണര്‍ പുറത്താക്കിയത്. രേഖകള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ക്കുവേണ്ടി അഭി ഭാഷകന്‍ സമയം തേടിയതിനെ തുടര്‍ന്ന് ഓക്ടേബാര്‍ 31ന് പരിഗണിക്കാന്‍ മാറ്റി.
പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനും ഹൈക്കോടതി താത്ക്കാലിക വിലക്കേര്‍പ്പെടുത്തി യിട്ടുണ്ട്. സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാ ലിച്ചാണോ എന്ന് പരിശോധിക്കാനു ള്ള അധികാരം കോടതിക്കുണ്ടെന്നും അതില്‍ പരിശോധനയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാ ക്കി. വകുപ്പ് മേധാവികളായ അംഗങ്ങളെയും നോമിനേറ്റ് ചെയ്യപ്പെട്ടവരെയുമാണ് സര്‍വകലാശാലാ സെ നറ്റില്‍ നിന്ന് പുറത്താക്കിയത്.