ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ തട്ടകത്തിലാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്
ഗുവാഹത്തി : ഐഎസ്എല്‍- 22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍. എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ തട്ടകത്തിലാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്.
നോര്‍ത്ത് ഈസ്റ്റിന്റെ ഹാട്രിക് തോല്‍വിയാണിത്. അതേസമയം, സീസണിലെ ഗോളടി അക്കൌണ്ട് തുറക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചുവെന്നത് ആശ്വാസമാണ്. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി നോര്‍ത്ത് ഈസ്റ്റിനെതിരെ മേധാവിത്വം പുലര്‍ത്താന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു. കളി യിലുടനീളം അവര്‍ ആ മേധാവിത്വം പുലര്‍ത്തുകയും ചെയ്തു. 11ാം മിനുട്ടില്‍ ക്ലീറ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി നോര്‍ത്ത് ഈസ്റ്റിന്റെ വല ചലിപ്പിച്ചത്. നവോരിം സിംഗ് ആയിരുന്നു അ സിസ്റ്റ്.
രണ്ടാം പകുതി ആരംഭിച്ച് അല്‍പ്പസമയത്തിനകം ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോളും പിറന്നു. മല യാളി സുഹൈര്‍ വടക്കേപ്പീടികയുടെ അസിസ്റ്റില്‍ കാരിസ് കിര്യാകോ ആണ് ഗോളടിച്ചത്. കളി അവ സാനഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ഈസ്റ്റ് ബംഗാള്‍ അവസാനമായി നോര്‍ത്ത് ഈസ്റ്റിന്റെ വല ച ലിപ്പിച്ചത്. 84ാം മിനുട്ടില്‍ ജോര്‍ദാന്‍ ഒ ദോഹെര്തിയായിരുന്നു ഗോള്ശില്പി. മുബശിര്‍ റഹ്മാന് ആ ണ് അസിസ്റ്റ്. ഇഞ്ചുറി ടൈമിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോളുണ്ടായത്. എമില്‍ ബെ ന്നിയുടെ അസിസ്റ്റില്‍ മാറ്റ് ഡെര്‍ബിഷയര്‍ ആണ് ഗോള്‍ നേടിയത്.