ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45-ാം ദിവ സമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശ നങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് രാജി
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45-ാം ദിവസമാണ് രാജി. ലി സ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് രാജി. ഇതോടെ ബ്രി ട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്ര ധാനമന്ത്രി എ ന്ന മോശം പേരുമായാണ് അവരുടെ പടിയിറക്കം. ഇതിന് മുമ്പ് 1827ല്‍ ജോര്‍ജ് കാനിങ് 119 ദിവസം പ്രധാനമന്ത്രിയായിരുന്നതാണ് ഏറ്റവും കുറഞ്ഞ അധികാരകാലം.
ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്ര സിഡന്റിനെ തിരഞ്ഞെടു ക്കും വരെ പദവിയില്‍ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചതായി ആരോപിച്ച് മന്ത്രി സഭ യുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യ പ്പെട്ടു വരുന്നതിനിടെയാണ് പദവിയില്‍ നിന്ന് ഒഴിവാകാന്‍ ലിസ് ട്രസ് നിശ്ചയിച്ചത്.
ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 10.1 ശതമാനമായി നാണയപ്പെരുപ്പം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതീ ക്ഷിത നിരക്കുകളുടെ അ ഞ്ചിരട്ടി എങ്കിലുമായിരുന്നു ഇത്. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചുവെന്ന് ഭര ണപക്ഷത്തു നിന്നു തന്നെ അവര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. പിന്നാലെയാണ് നാടകീയ രംഗ ങ്ങള്‍ക്കൊടുവില്‍ അവര്‍ രാജി സമര്‍പ്പിച്ചത്.
അഞ്ച് ദിവസം മുമ്പാണ് യുകെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് രാജിവെച്ചത്. ഔദ്യോഗിക രേഖ കൈ കാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെ വര്‍മാനും രാജിവെച്ചൊഴിഞ്ഞു. ബ്രിട്ടനില്‍ നാണയപ്പെരുപ്പം കഴിഞ്ഞ 40 വര്‍ഷത്തെ ഏറ്റവും ഉയ ര്‍ന്ന നിരക്കിലായിട്ടുണ്ട്.











