കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസു കാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണ മേഖലാ ഐജി നിര്‍ദേശം നല്കി
കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസുകാര്‍ക്കെ തിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണമേഖലാ ഐജി നിര്‍ദേശം ന ല്കി. ഇദ്ദേഹത്തോട് സ്റ്റേഷന് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.സംഭവത്തില്‍ ആരോപണവിധേയരായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് സ്ഥ ലമാറ്റാനും ഐജി നിര്‍ദേശം നല്കി. മൂന്ന് പേര്‍ക്കുമെതിരേ വകുപ്പ്തല അന്വേഷണം നടത്താനും നി ര്‍ദ്ദേശമുണ്ട്.
കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് സൈനികനും സഹോദരനും ആക്രമണം നടത്തിയെന്ന് കള്ളക്കേസെടുത്തത്. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര് ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പൊലീസ് ഇവരെ അതിക്രൂരമാ യി മര്‍ദ്ദിച്ചതായി ഇരുവരും പറഞ്ഞു.
അടുത്തിടെയാണ് സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ച തരത്തിലുള്ള വാര്‍ത്ത പുറ ത്തുവന്നത്. എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികളെ കാണാനായി രണ്ട് യുവാക്കളെ ത്തുകയും സ്റ്റേഷന് അതിക്രമിച്ച് കയറി എസ്ഐയെ ആക്രമിച്ചെന്ന രീതിയിലാണ് സംഭവങ്ങള്‍ കെ ട്ടിച്ചമച്ചത്. എന്നാല്‍ ഇത് വ്യാജമാണെ ന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാ ഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങള്‍. സൈനികനായ വിഷ്ണു ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരു ന്നതിനെ ചൊല്ലി എഎസ്ഐയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഉദ്യോഗ സ്ഥര്‍ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.
സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ പൊലീസ് തല്ലിയൊടിച്ചു. തോക്കിന്റെ കാഞ്ചി വലിക്കാന്‍ കഴിയാത്ത രീതിയിലാക്കുമെന്ന് ഭീഷണിയോടെയാണ് പൊലീസ് ആ ക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും വിഘ്നേശ് പറഞ്ഞു. മകന്റെ വിവാഹം പൊലീസുകാര്‍ തകര്ത്തെ ന്ന് ഇരുവരുടെയും മാതാവ് പറഞ്ഞു.
സ്റ്റേഷന് പുറത്ത് നിന്നാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് തങ്ങളെ മര്‍ദ്ദിച്ച് അവശരാക്കിയെന്നും പൊലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കില്‍ കൊന്നു കളയു മെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പരിക്കേറ്റ വിഘ്നേശ് പറഞ്ഞു.