വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബസപടക്തില് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം
കൊച്ചി: വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബസപട ക്തില് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോ ധനാ ഫലം. കാക്കനാട് കെമിക്കല്‍ ലാബിന്റെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനായി പൊലീസ് ജോമോന്റെ രക്തം വിശദ പരിശോധനക്ക് അയച്ചിരുന്നു. അതേസമയം ജോമോന്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണി ക്കൂറുകള്‍ വൈകിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അപകടം ശേഷം ഒളിവില്‍ പോയ ജോ മോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.
സകൂള്‍ കുട്ടികളുമായി വിനോദയാത്രക്ക് പുറപ്പെട്ട ബസ് കെഎസ്ആര്‍ടിസിക്ക് പിറകിലിടിച്ചായിരുന്നു അപകടം. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണ ത്തില്‍ തന്നെ വ്യക്തമായിരുന്നു.