കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വ യറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീ കരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ് നേതൃത്വം നല്കുന്ന സംഘമാണ് അന്വേഷണം നടത്തുക
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മെഡി ക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെ ഷ്യല് ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്ട്ടി ന്റെ അടിസ്ഥാനത്തിലാണ് നടപടി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് ഡോക്ടര്‍മാരുടെ അശ്രദ്ധക്കിരയായ യുവ തി പരാതി നല്‍കിയിരുന്നത്.മെഡിക്കല്‍ കോളജിലെ അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പരാ തിക്കാരിയായ ഹര്‍ഷിന പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണ മെന്നും അവര്‍ ആവശ്യപ്പെട്ടിരു ന്നു.
ശസ്ത്രക്രിയ നടത്തിയ 2017 മുതല്‍ 5 വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. 2017 നവം ബര് 30നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തി യത്. ശസ്ത്രക്രിയക്ക് ശേഷം അവശത വര്‍ധിച്ചു. വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരി ശോധനയിലാണ് അഞ്ച് വര് ഷത്തിനു ശേഷം കത്രിക കണ്ടെത്തിയത്.