കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍ പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടി ക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജു(41)വിന്റെ രണ്ട് കൈകളും വെട്ടിയത്
കോട്ടയം : കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടിക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ മഞ്ജു(41)വിന്റെ രണ്ട് കൈകളും വെട്ടിയത്.
മഞ്ജുവിന്റെ ഒരു കൈയിലെ വിരലുകള്‍ അറ്റുപോയതായാണ് വിവരം. കൈകള്‍ അറ്റുതുങ്ങിയ നിലയി ലാണ്. ഗുരുതരാവസ്ഥയിലായ ഇവരെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മദ്യ പിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പ്രദീപിന് പതിവാണ്. ഭാര്യയെ വെട്ടുന്നത് തടയാന്‍ എത്തിയ മക ളേയും ഇയാള്‍ ആക്രമിച്ചു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.