ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് ഉച്ചയോ ടെയാണ് സംഭവം
ചെന്നൈ : ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്നു. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്ന ത്. ഇന്ന് ഉച്ചയോടെയാണ് സംഭവം
സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയായ സത്യ(22)ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വ ദേശിയായ സതീഷ് എന്ന യുവാവ് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയാ യിരുന്നു. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.
സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ സംസാരിക്കവെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെ ന്ന് റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കത്തിനിടെ ട്രെയിന്‍ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ട തെന്ന് കണ്ടുനിന്നവര്‍ പറയുന്നു.പെണ്‍കുട്ടിയും ആദമ്പാക്കം സ്വദേശിനിയാണെന്നാണ് വിവരം