ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി കളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ലണ്ടന്‍ : ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നടക്കുന്ന ലോക കേരള സഭയുടെ യു കെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരള സഭ ക്കായുള്ള ചെലവുകള്‍ സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ധൂര്‍ത്തെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകര ന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വി ദേശത്തേക്ക് യാത്ര പോ കാന്‍ മുഖ്യമന്ത്രി ഓരോ കാരണം കണ്ടെത്തുകയാണെന്നും കുടുംബത്തിന്റെ യാത്രാചെലവ് സ്വന്ത മായി വഹിക്കുകയാണെന്നത് ശുദ്ധനുണ യാണെന്നും സാധാരണക്കാരന്റെ പണമാണിതെന്നുമായി രുന്നു സുധാകരന്റെ വിമര്‍ശനം.
മന്ത്രിമാരായ പി രാജീവ്,വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടു ത്തു. വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യ മന്ത്രി പങ്കെടുത്തു. നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിര്‍മിതി യും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും,യൂറോപ്യന്‍ കുടി യേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.
നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്സുമാര്‍ക്ക് കൂ ടുതല്‍ അവസരം ലഭിക്കുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പി ടും. മറ്റെന്നാള്‍ യുകെയി ലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.