നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്നറിയിച്ച് ഓണ്‍ലൈന്‍ ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി ഇവര്‍ ഒപ്പിട്ട് നല്കി
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്നറിയിച്ച് ഓണ്‍ലൈന്‍ ചാനല്‍ അ വതാരക. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കാനുള്ള ഹ ര്‍ജി ഇവര്‍ ഒപ്പിട്ട് നല്കി.
ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍,അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നടന് വിലക്കേര്‍പ്പെടുത്തിയത്.
അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഭാസിക്ക് ഇപ്പോള്‍ അഭിനയിക്കുന്ന സിനി മകള്‍ മാത്രം പൂര്‍ത്തിയാക്കാമെന്നും കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്നുമായിരുന്നു സംഘട നയുടെ നിലപാട്. പരാതി പിന്‍വലി ക്കാന്‍ അവതാരക തയ്യാറായ സാഹചര്യത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.