വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജിയിലാണ് നടപടി. ഗര്‍ഭം 21 ആഴ്ച പിന്നിട്ടിട്ടുണ്ടെങ്കിലും ഗാര്‍ഹിക പീഡനത്താല്‍ മാനസികമായി ബുദ്ധിമുട്ടുന്ന യു വതിക്ക് ഗര്‍ഭഛിദ്രത്തിന് ജസ്റ്റിസ് വി ജി അരുണ്‍ ഉപാധികളോടെ അനുമതി നല്‍ കിയത്
കൊച്ചി : വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈ ക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജിയിലാണ് നടപടി. ഗര്‍ഭം 21 ആഴ്ച പിന്നിട്ടിട്ടു ണ്ടെങ്കിലും ഗാര്‍ഹിക പീഡനത്താല്‍ മാനസികമായി ബുദ്ധിമുട്ടുന്ന യുവതിക്ക് ഗര്‍ഭഛിദ്രത്തിന് ജസ്റ്റിസ് വി ജി അരുണ്‍ ഉപാധികളോടെ അനുമതി നല്‍കിയത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുകൂടി പരിഗ ണിച്ചാണ് ഉത്തരവ്. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീ ഡനം യുവതിയില്‍ കടുത്ത മാനസികാഘാതം സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.
ഗര്‍ഭഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കില്‍ എത്തിയെങ്കിലും ഭര്‍ത്താവുമായി നിയമപരമായി പിരിഞ്ഞതിന്റെ രേഖകളില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ മടക്കിയയ ച്ചു. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയശേ ഷം ഡോക്ടര്‍മാരെ സമീപിച്ചു. എന്നാല്‍, ഗര്‍ഭം 21 ആഴ്ച പിന്നിട്ടതിനാല്‍ ആരോഗ്യത്തെ ബാധിക്കുമെ ന്നുകാണിച്ച് ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭ ഛിദ്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യുവതി സാക്ഷ്യപത്രം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.