ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
കൊച്ചി :വൈപ്പിനില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കണ്ടോന്‍ത്തറ രാധാകൃഷ്ണന്‍, ഭാര്യ അനിത എന്നിവരെയാണ് തൂങ്ങിയ നിലയില്‍ കണ്ടത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇവരുടെ മകളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകള്‍ വീട് വിട്ട് പോയി വിവാഹം കഴിച്ചതായി അറിഞ്ഞിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യ യിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.