സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനു ള്ള ചെലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന ന ഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണ മെന്നും കോടതി
കൊച്ചി: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ ന ഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനുള്ള ചെലവുകള്‍ ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹ ര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടി സി കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
നഷ്ടം ഈടാക്കാന്‍ എടുത്ത നടപടി സര്‍ക്കാര്‍ അറിയിക്കണം. ചീഫ് സെക്രട്ടറിയും ഗതാഗത സെക്ര ട്ടറിയുമാണ് നടപടികള്‍ അറിയിക്കേണ്ടത്.ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും ബസുകള്‍ തകര്‍ത്ത വരു മാണ് സംഭവത്തിന്റെ ഉത്തരവാദികളെന്നും കോടതി പറഞ്ഞു.
ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് പലയിടത്തും ഉണ്ടായത്. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഹര്‍ത്താല്‍ നിയമവിരുദ്ധമായി നട ത്തിയതിനാ ല്‍ ആ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്‍ക്കുതന്നെയാണെന്ന് കോടതി വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കു ന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി യോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദേശിച്ചു.