കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതുമായി ബന്ധപ്പെട്ട പല തെളിവുകളും റെയ്ഡില്‍ ലഭി ച്ചു വെന്ന് എന്‍ഐഎ കോടതി യില്‍ വ്യക്തമാക്കി
കൊച്ചി: കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടതായി ദേശീയ അന്വേ ഷണ ഏജന്‍സി. ഇതുമായി ബന്ധപ്പെട്ട പല തെളിവുകളും റെയ്ഡി ല്‍ ലഭിച്ചുവെന്ന് എന്‍ഐഎ കോട തിയില്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വേണ്ടി കോടതിയില്‍ സമര്‍ പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്റ്റിലായ പ്രതികളെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെ ട്ടു. പ്രതികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പിലാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടുകൊണ്ട് ഗൂഢാലോചന നട ത്തി. അതിനായി കേരളത്തില്‍ അറസ്റ്റിലായ 11 പ്രതികളും അവരുടെ ഓഫീസുകളിലും വീടുകളിലും പ ലവട്ടം ഗൂഢാലോചന നടത്തി.ഇതുമായി ബന്ധപ്പെട്ട രഹസ്യയോഗങ്ങളെല്ലാം വിവിധ സോഷ്യല്‍ മീഡി യാ പ്ലാറ്റ്ഫോമിലൂടെയാണ് നടത്തിയത്.
പ്രത്യേക വിഭാഗം ആളുകളുടെ ഹിറ്റ് ലിസ്റ്റ് ഇവര്‍ തയ്യാറാക്കിയിരുന്നതായും കൂടുതല്‍ തെളിവുകള്‍ ലഭി ക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതായും എ ന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ പരിശോധനയില്‍ നിരവധി ഡിജിറ്റല്‍ തെളിവു കളും ലഭിച്ചിട്ടുണ്ട്. പ്രതി കളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയും തെളിവുകളുടെ മിറര്‍ ഇമേജും അടക്കം നിരത്തി ചോദ്യം ചെയ്താല്‍ മാത്രമേ ഗൂഢാലോചനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂവെ ന്നും എന്‍ഐഎ പറയുന്നു.