ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോട തി ശരിവച്ചു. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെ ന്നും കോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി : ദലിത് ആക്ടിവിസ്റ്റ് രേഖ രാജിനെ എംജി സര്‍വകലാശാലയില്‍ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി നട പടി സുപ്രീംകോടതി ശരിവച്ചു. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പന്‍നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈ ക്കോടതി ഉത്തരവ്. ഇന്റര്‍വ്യൂവിന് മാര്‍ക്ക് നല്‍കിയ മാനദണ്ഡങ്ങള്‍ നിയ മാനുസൃതമല്ലെന്ന് ജസ്റ്റി സുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്ത മാക്കിയിരുന്നു. നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീലായിരുന്നു ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.