ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്
കോട്ടയം: ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷം.റോഡ് ഉപ രോധിച്ച ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാ ണ് സംഘര്‍ഷമുണ്ടായത്. അക്രമ ത്തിന് മുതിര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അഞ്ച് പിഎഫ്‌ഐ പ്രവര്‍ ത്ത കരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതല്‍ തടവിലാ ക്കി. ഇവരെ ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
രാവിലെ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടത്തോടെ ഈരാറ്റുപേട്ട ടൗണി ലെത്തി റോഡില്‍ കുത്തി യിരുന്ന് മുദ്രാവാക്യം വിളിച്ച് വഴി തടയുകയായിരുന്നു.മുട്ടം കവലയില്‍ നിന്നും വന്‍ പ്രതിഷേധ മാര്‍ച്ചോ ടെ എത്തിയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഈരാറ്റുപേട്ട ടൗണില്‍ റോഡ് ഉപരോധിച്ചത്.
ഇതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.വാഹനം തടഞ്ഞ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടു ത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പട്രോളിങ് നടത്തു ന്നത്.