രാത്രിയില്‍ എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാ ഞ്ച് കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം: രാത്രിയില്‍ എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെയാ ണ് ക്രൈംബ്രാഞ്ച് കസ്റ്റഡി യിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തു എകെജി സെന്ററിന് നേരെ എറിഞ്ഞതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ജിതിനെ കവടിയാറി ലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാ ണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.
മൂന്ന് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയ ത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ജി തിനാണ് എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞത് എന്നതിനുള്ള സൂചനകള്‍ നേരത്തെ തന്നെ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ശാ സ്ത്രീയ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാ ണ് ജിതിനെ കസ്റ്റഡിയില്‍ എടുത്തത്.
ജൂലൈ 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണമുണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എകെജി സെന്ററിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു.പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എല്‍.എക്സ് സ്‌കൂട്ടറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തെ തുട ര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധമാ ണ് അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീ നര്‍ ഇ പി ജയരാജന്‍ ആരോപിച്ചത്.
എകെജി സെന്ററിന് കല്ലെറിയുമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടു ത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു.
ഇത്രയും നാളായി പ്രതികളെ പിടികൂടാതിരുന്നത് സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശ നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിജെപിയും ആര്‍എസ്എസുമാണ് ആക്രമണത്തിന് പിന്നിലെന്ന് ആയിരുന്നു സിപിഎം ആരോപണം. ഇതിന്റെ പേരില്‍ തിരുവനന്തപുരത്ത് പലയിടത്തും ബിജെപി ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്ക് നേരെ സിപിഎം ഗുണ്ടകള്‍ അക്രമം നടത്തുകയും ചെയ്തിരുന്നു.











