ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശ നം. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവര്‍ണറാണെന്നും പി ണറായി തുറന്നടിച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എ സിനെ പുകഴ്ത്തി പറയുന്നത് ഗവര്‍ണറാണെന്നും പിണറായി തുറന്നടിച്ചു.
വിദേശത്ത് നിന്ന് രൂപംകൊണ്ട ആര്‍ എസ് എസിനെ ഗവര്‍ണര്‍ പുകഴ്ത്തുന്നു. വിദേശത്ത് നിന്ന് വന്ന മറ്റ് ആശയങ്ങളോട് അദ്ദേഹത്തിന് പുച്ഛമാണ്. ജനാധിപത്യത്തോടും പുച്ഛമാണ്. ഗവര്‍ണര്‍ സ്ഥാനം ഭരണ ഘടനാ പദവിയാണെന്ന് അദ്ദേഹം മറന്നുപോകരുത്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പേരില്‍ എ ന്തെങ്കിലും വിളിച്ചു പറയരുത്. കേരളത്തിന്റെയും രാജ്യത്തിന്റെയും ചരിത്രം ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറാകണം. കമ്മ്യൂണിസ്റ്റ് വിരോധികളുടെതിന് സമാനമായി പ്രസ്താവനകള്‍ നടത്തരുത്. ആരിഫ് മുഹ മ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം. എന്നാല്‍ അത് ഗവര്‍ണര്‍ പദവിയിലിരുന്നു കൊണ്ട് കാണി ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാകുമോയെന്നാണ് ആര്‍എസ്എസ് ശ്രമിക്കു ന്നത്. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആര്‍ എസ്എസ് ആഗ്രഹിക്കുന്നത്. ജര്‍മ്മനി യുടെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം കടമെടുത്ത് ആര്‍എസ്എസ് ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നു. ഈ ആര്‍എസ്എസി നെയാ ണ് ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ഗവര്‍ണര്‍ പുകഴ്ത്തി പറ യുന്നത്.
ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാകരന്‍ മനസിക്കേണ്ട കാര്യം അതിന്റെ പിന്നിലുള്ള വര്‍ഷങ്ങളെടുത്താല്‍ അതിനീചമായ വേട്ട കമ്യൂണിസ്റ്റുകാര്‍ ഇരയായിരുന്നുവെന്നാണ്. പ ക്ഷേ ആ വേട്ടക്കാര്‍ക്ക് ഒപ്പമല്ല ജനം നിന്നതെന്ന് മനസിലാക്കണം. വേട്ടക്കാരെയല്ല അന്ന് ജനം അധികാര ത്തിലേറ്റിയത്. ഇരകളായ കമ്യൂണിസ്റ്റുകാരെയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.