തമിഴ് യുവനടി ദീപ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാ ണ് പൊലീസ് സംശയിക്കുന്നത്.
ചെന്നൈ: തമിഴ് യുവനടി ദീപ(29)യെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നില യില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്ന ത്. നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടു ണ്ട് 29കാരിയായ ദീപ.
പോളിന്‍ ജെസീക്ക എന്നാണ് യഥാര്‍ത്ഥ പേര്. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപ്പാട്‌മെന്റിലാണ് മരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്. വീട്ടു കാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെ യായതോടെയാ ണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സുഹൃത്ത് ഫ്ളാറ്റില്‍ എ ത്തിയപ്പോഴാ യിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രണയപരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. കുറച്ചു ദിവസങ്ങളായി വീട്ടി ല്‍ നിന്നു മാറിയാണ് താമസം. ഫ്ളാറ്റില്‍ ഒറ്റ യ്ക്കാ യിരുന്നു താമസം. വീട്ടുകാരോട് സംസാരവും കുറവായിരു ന്നു. ഈ വര്‍ഷം ആദ്യത്തില്‍ റിലീസ് ചെയ്ത വൈദയിലെ ചെറിയ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നടന്‍ വി ശാല്‍ നായകനാകുന്ന തുപ്പറിവാളനിലും പ്രധാന വേഷത്തിലെത്തിയിരുന്നു.
നിരവധി ടിവി ഷോകളും ചെയ്തിട്ടുണ്ട്. ഗാനരചയിതാവ് കബിലന്റെ മകളും ഫാഷന്‍ ഡിസൈനറുമായ തൂരിഗൈയിയുടെ മരണത്തിനു പിന്നാലെയാണ് തമിഴ് ചലച്ചി ത്രരംഗത്തെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതില്‍ മനംനൊന്തായി രുന്നു ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സുഹൃത്തും വെളിപ്പെടുത്തിയിരുന്നു.