ഇറാനില്‍ ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്തതിന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 22 കാരിയായ മഹ്സ അമിനിയുടെ മരണ ത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകളാണ് തെരുവില്‍ ഇറങ്ങിയത്. ഹിജാബ് ഊരിയാണ് ഇവരുടെ പ്രതിഷേധം
ടെഹ്റാന് : ഇറാനില്‍ ഹിജാബ് നിയമങ്ങള്‍ അനുസരിക്കാത്തതിന് യുവതിയെ കൊലപ്പെടുത്തിയ സംഭ വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 22 കാരിയായ മഹ്സ അമിനി യുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനിയന്‍ വനിതകളാണ് തെരുവില്‍ ഇറങ്ങിയത്. ഹിജാബ് ഊരിയാണ് ഇവരുടെ പ്രതിഷേധം. സ്വേച്ഛാ ധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. നിരവധി പുരുഷന്മാരും ഇ തില്‍ പങ്കുചേര്‍ന്നു. പ്രതിഷേധിക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പൊലീസ് കണ്ണീര്‍വാതകം പ്ര യോഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത ത്.
വെള്ളിയാഴ്ചയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനില്‍ മഹ്സ ക്രൂര മര്‍ദനത്തിന് ഇരയായെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ആക്രമണ ത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയില്‍ വച്ച് മസ്തിഷ്ക മരണം സംഭവിക്കുകയാ യിരുന്നുവെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്(ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്സയെ കസ്റ്റഡിയില്‍ എടുത്തത്. മതപരമായ രീതി യിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.
ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്ക്കായാണ് ടെഹ്റാനിലെ ത്തിയത്. യുവതിയുടെ വേഷത്തില്‍ പ്രകോപിതരായ മതമൗലികവാദികള്‍ ആക്രമണം നടത്തുകയാ യി രുന്നു. ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെ യും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരി ക്കെയാണ് മഹ്സ മരിച്ചത്.











