ചോവായൂരില്‍ കടയില്‍ നിന്ന് ആര്‍ടിഒ രേഖകള്‍ പിടിച്ചെടുത്തതില്‍ നടപടി. മോട്ടോര്‍ വാഹന വകുപ്പിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എഎംവിഐമാരായ ഷൈജന്‍, ശങ്കര്‍, വി.എസ്.സജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍
കോഴിക്കോട് : ചോവായൂരില്‍ കടയില്‍ നിന്ന് ആര്‍ടിഒ രേഖകള്‍ പിടിച്ചെടുത്തതില്‍ നടപടി. മോട്ടോര്‍ വാഹന വകുപ്പിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എഎംവിഐമാരായ ഷൈജന്‍, ശങ്കര്‍, വി.എസ്.സജിത്ത് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.ഇവര്‍ ഒപ്പിട്ട രേഖകള്‍ സമീപത്തുള്ള ഓട്ടോ കണ്‍ സല്‍റ്റന്‍സിയില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ചേവായൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനു സമീപത്തെ കടയില്‍ നിന്നാണ് വാഹന ആര്‍സി കള്‍ ഉള്‍പ്പെടെ ആര്‍ടി ഓഫില്‍ സൂക്ഷിക്കേണ്ട രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയില്‍ രേഖകളും പണവും കണ്ടെത്തിയിരുന്നു.