സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂ ണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും ബാങ്ക് ഉദ്യോ ഗസ്ഥരെ യുവതി ബന്ദിയാക്കി
ബെയ്റൂട്ട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും ബാങ്ക് ഉദ്യോഗസ്ഥരെ യുവതി ബന്ദിയാക്കി. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നത്. അതിനിടെ ഉദ്യോഗസ്ഥ രെ ബന്ദിയാക്കുന്ന രണ്ടാമത്തെ സംഭവമാണ് ബാങ്കില്‍ അരങ്ങേറി യത്. തന്റെ അക്കൗണ്ടില്‍ നിന്ന് പ ണം പിന്‍വലിക്കുന്നതിന് യുവതി ആദ്യം നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. എന്നാല്‍ അക്കൗ ണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കാതെ വന്നതോടെ യുവതി രണ്ടുംകല്‍പ്പിച്ച് അക്രമ മാര്‍ഗം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേശയുടെ മുകളില്‍ തോക്കുമായി യുവ തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ലെബനന്‍ പുകയുന്നു
2019 ഒക്ടോബറില്‍ രാജ്യത്തെ അഴിമതി നിറഞ്ഞ രാഷ്ട്രീയ വര്‍ഗത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്ര തിഷേധം പൊട്ടിപ്പുറപ്പെട്ടു. രാജ്യം ഒന്നിനുപുറകെ ഒന്നായി പ്രതിസ ന്ധികളിലേക്ക് കൂപ്പുകുത്തി. കോവിഡ് വ്യാപനവും കഴിഞ്ഞ ആഗസ്റ്റില്‍ ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനവും രാജ്യ ത്തെ പ്രതിസന്ധിക്ക് ആക്കംകൂട്ടി. ചരിത്രത്തില്‍ ഏറ്റവും വലിയ ആണവ ഇതര സ്‌ഫോടനങ്ങളി ലൊന്നായ ബെയ്‌റൂട്ട് ആണവകേന്ദ്രത്തിലെ സ്‌ഫോടനം നടന്ന് ആറ് ദിവസത്തിന് ശേഷം പ്രധാ നമന്ത്രി ഹസ്സന്‍ ഡയബിന്റെ മന്ത്രിസഭ രാജിവച്ചു. ഒക്ടോബറില്‍ മുന്‍ പ്രധാനമന്ത്രി സാദ് ഹരിരിയെ നാമനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധി ആറ് ദശലക്ഷം വരുന്ന ജനസംഖ്യയുടെ പകുതിയോളം പേരെ ദാരിദ്രത്തിലേക്ക് കൂപ്പുകുത്തിച്ചു. ഇവരുടെ ജോലിയും സമ്പാദ്യ വും തുടച്ചുമാറ്റി.രാജ്യം അനുഭവിക്കുന്ന ഈ സാമ്പത്തിക തകര്‍ച്ച നേരിടാന്‍ അടിയന്തര നടപടിയെടുക്കണമെന്ന ജന ങ്ങളുടെ ആവശ്യം അവഗണിക്കുകയാണുണ്ടായത്.
അതിനൊപ്പം ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യം അതിന്റെ മൂല്യത്തിന്റെ 85 ശതമാനവും വെട്ടിക്കുറയ്ക്കുകയാണുണ്ടായത്.തുടര്‍ന്ന് രാജ്യത്തെ നാണയ നിരക്ക് എക്കാലത്തേ ക്കാളും തകര്‍ന്ന് കൂപ്പുകുത്തി. അതിനിടെ ലെബനന്‍ പൗണ്ടി മൂല്യം 10,000 ഡോളറായി. ഈ അവ സ്ഥ മറികടക്കാന്‍ വേണ്ടുന്നതൊന്നും ചെയ്യാത്ത നടപടിക്കെതിരേ ജനരോഷം ആളിപ്പട രുകയാണുണ്ടായത്.