കെ എം മാണി ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി അന്ന ത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തതെ ന്നും കയ്യാങ്കളി തുടങ്ങിയത് യുഡിഎഫുകാരാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേ ളനത്തി ല്‍ ആരോപിച്ചു
തിരുവനന്തപുരം : കെ എം മാണി ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി അ ന്നത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തതെന്നും കയ്യാങ്കളി തുടങ്ങിയത് യു ഡിഎഫുകാരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്പറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് ശിവന്‍കുട്ടിയെ യുഡിഎഫുകാര്‍ കയേറ്റം ചെയ്തു. ശിവന്‍കുട്ടി യെ തല്ലിവീഴ്ത്തി ബോധം കെടുത്തി. വനിതാ എംഎല്‍എമാരെ യുഡിഎഫുകാര്‍ കടന്നുപിടിച്ചു. യുഡിഎഫ് ആക്രമണത്തെ പ്രതിരോധിക്കുക മാത്ര മാണ് ചെയ്തത്.ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി ആരംഭിച്ചു. ഇതേത്തുടര്ന്ന് നടത്തുളത്തിലിറങ്ങി പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷം ലക്ഷ്യം വെ ച്ചത്. എന്നാല്‍ രാഷ്ട്രീയപ്പക തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തത്. നിയമസഭയുടെ അവ കാശങ്ങള്‍ ഇല്ലാതാക്കാന്‍ യുഡിഎഫ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ ചിത്രീകരിക്കുന്ന ടിവിയില്‍ നിന്ന് യുഡിഎഫുകാരുടെ അക്രമണങ്ങള്‍ റിമൂവ് ചെയ്തു. എന്നിട്ട് ഒരു വിഭാഗത്തിന്റെതുമാത്രം പുറത്തുവിട്ടു. അന്ന് യുഡിഎഫ് എം എല്‍എമാരും ഡയസില്‍ കയറി അ തിക്രമം നടത്തി. എന്നാല്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് നേരെ കേസ് എടുക്കുന്ന നിലപാടാണ് സ്വീക രിച്ചത്. അത് തീര്‍ത്തും എകപക്ഷീയമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.










