വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയു മായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍.പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈ ക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി യുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നാണ് ആരോപണം.പൊലീസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മ്മാ ണം നിലച്ചെന്ന് കോടതിയലക്ഷ്യ ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആരോപിച്ചു.
പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ ഹൈക്കോടതി ഉത്തര വിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാ ന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതിയലക്ഷ്യ ഹരജി നാളെ പരിഗണിക്കും.












