കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ 4.6 ബ്രിട്ടനിലും വ്യാ പിക്കുന്നു. അമേരിക്കയില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യു കെയിലും പടരുന്നത്
ലണ്ടന്‍ : കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ 4.6 ബ്രിട്ടനിലും വ്യാപിക്കുന്നു. അമേരിക്കയില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യുകെയിലും പടരുന്നത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ആഗസ്റ്റ് മൂന്നാം വാരത്തില്‍ 3.3 ശതമാനം സാ മ്പിളുകളും ബിഎ 4.6 ആണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴത് ഒമ്പത് ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുഎസിലുടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ 4.6 ആണെന്നാണ് സെ ന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക് വ്യക്തമാക്കുന്നത്. മറ്റു പല രാജ്യങ്ങളി ലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.യൂറോപ്പിലേയും ആഫ്രിക്കയിലേയും ചില രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെ യ്തിട്ടുണ്ട്.
ഒമിക്രോണിന്റെ ബിഎ.4ന് സമാനമാണ് ബിഎ.4.6. ബിഎ.4 പോലെ സ്പൈക് പ്രോട്ടീനിലാണ് ഉള്പരിവര് ത്തനം സംഭവിക്കുന്നത്.ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇ തുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്. ബിഎ.4ന് സമാനമാണ് ബിഎ.4.6. ബിഎ.4 പോലെ സ്പൈക് പ്രോട്ടീനിലാണ് ഉള്‍പരിവര്‍ത്തനം സംഭവി ക്കുന്നത്. വൈറസിന് പുറത്തുള്ള ഈ പ്രോട്ടീനാണ് കോശങ്ങളില്‍ അതിക്രമിച്ച് കയറാന്‍ സഹായിക്കു ന്നത്.